സംസ്ഥാന സിക്സസ് ഹോക്കി ടൂര്‍ണമെന്റ് തുടങ്ങി
Sunday, January 17, 2010
യു.പി സ്കൂളുകളുടെ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചെമ്മങ്കടവ് ജി.എം.യു.പി സ്കൂള്‍ കോഡൂര്‍ എ.എം.യു.പി സ്കൂളിനെ പരാജയപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പതിന് തൃശൂര്‍ ടീം ജി.ബി.എച്ച്.എസ് മലപ്പുറവുമായി ഏറ്റുമുട്ടും. ഉച്ചക്ക് 12 മണി മുതല്‍ അമ്പയേഴ്സ് ക്ലിനിക്കും നടക്കും.
ടൂര്‍ണമെന്റ് കെ.എന്‍. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഓടക്കല്‍ അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.ടി. മജീദ്, എം.കെ. ഉസ്മാന്‍, എം. സജീഷ്കുമാര്‍, ടി.എ. കബീര്‍, എന്‍.കെ. കുഞ്ഞിമുഹമ്മദ്, വി. അബ്ദുറഊഫ് എന്നിവര്‍ സംസാരിച്ചു.